ഓണ്‍ലൈന്‍ ടിക്കറ്റിന് ഇന്നുമുതല്‍ നിയന്ത്രണം

09:59am
15/02/2016
images (2)

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം പ്രതിമാസം 10ല്‍നിന്ന് ആറായി ചുരുക്കിയുള്ള റെയില്‍വേയുടെ നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. റെയില്‍വേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തെ ഇടനിലക്കാരും ഏജന്‍സികളും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഐ.ആര്‍.സി.ടി.സി വഴി ലഭ്യമാക്കുന്ന ടിക്കറ്റുകളുടെ എണ്ണം ചുരുക്കുന്നത്.

റെയില്‍വേ നടത്തിയ പഠനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക് ചെയ്യുന്നവരില്‍ 90 ശതമാനം പേരും മാസത്തില്‍ ആറു തവണയില്‍ താഴെ മാത്രമേ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റെടുക്കുന്നുള്ളൂവെന്ന് കണ്ടത്തെിയിരുന്നു.