27-03-2016
ഓസ്‌ട്രേലിയയെ ഇതിനു മുന്‍പും തോല്‍പ്പിച്ചിട്ടുണ്ടെന്നും ഇനിയും ഇന്ത്യയ്ക്കത് സാധിക്കുമെന്നും ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി. അടുത്തിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ട്വന്റി20യില്‍ മൂന്നു മല്‍സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് ചിന്തിക്കണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മല്‍സരം വളരെ നിര്‍ണായകമാണെന്നും കോഹ്!ലി പറഞ്ഞു.
ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം സ്റ്റീവന്‍ സ്മിത്ത് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫീല്‍ഡിങ് മികച്ചതാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഓസീസിനെതിരെയുള്ളത് ശക്തമായ പോരാട്ടമായിരിക്കുമെന്നും മികച്ച രീതിയില്‍ കളിക്കാന്‍ ശ്രമിക്കുമെന്നും കോഹ്!ലി പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ഇന്നത്തെ മല്‍സരം ഏറെ നിര്‍ണായകമാണ്. ഇന്ന് ജയിക്കുന്ന ടീം സെമിയിലെത്തും. തോല്‍ക്കുന്ന ടീം പുറത്താവും. രണ്ടു കളി വീതം ജയിച്ച ഇരുടീമിനും നാലു പോയിന്റാണുള്ളത്. ഇന്ത്യന്‍ സമയം വൈകുന്നേരം 7.30ന് മൊഹാലിയിലാണ് മല്‍സരം.