09:40am
16,2,2016
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയിലെ സുജിത്താണ് (27) കൊല്ലപ്പെട്ടത്. രാത്രി വൈകി പത്തോളം പേര്‍ ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ എകെജി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജിത്തിന്റെ മൃതദേഹം പിന്നീട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അരോളിയിലും പരിസരത്തും പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്