കണ്ണൂർ: സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് സി.പി.എം ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂത്തുപറമ്പ് പാതിരിയാട് സി.പി.എം ലോക്കൽ കമ്മറ്റി അംഗം കുഴിച്ചാലിൽ മോഹനനാണ് വെേട്ടറ്റ് മരിച്ചത്. വാളാങ്കിച്ചാലിൽ ഇന്നലെ രാവിലെയായിരുന്നു അക്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് ആരോപണം. പാതിരിയാട് സി.പി.എം –ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്നു.