കനയ്യന്റെ ജാമ്യാപേക്ഷയുടെ കാര്യം 29ലേക്ക് മാറ്റി

12:21pm
24/2/2016
kanhaiya_shot_new
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈകോടതി 29ലേക്ക് മാറ്റി. ഹരജി മാറ്റിയത്. കീഴടങ്ങിയ വിദ്യാര്‍ഥികളില്‍ നിന്ന് കനയ്യയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ ഹരജി പരിഗണിക്കാവൂ എന്ന് ഡല്‍ഹി പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

അതേസമയം, കനയ്യയയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും മികച്ച സുരക്ഷ നല്‍കണമെന്നും ഡല്‍ഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

കനയ്യ കുമാര്‍, ഇന്നലെ കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ഒന്നിച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കനയ്യയെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി പട്യാല ഹൗസ് കോടതിയില്‍ ഡല്‍ഹി പൊലീസ് ഹരജി നല്‍കും.