09:45am 11/3/2016
ഡാളസ്, ഫോര്‍ട്ട് വര്‍ത്ത്: മലയാള സിനിമയിലൂടെ മലയാളികളുടെ കലാഹൃദയങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും സ്വാധീനിച്ച അനുഗ്രഹീത മിമിക്രി ആര്‍ട്ടിസ്റ്റും, നടനും, പാട്ടുകാരനുമായിരുന്ന കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ ഡബ്ല്യു.എം.സി ഡി.എഫ്.ഡബ്ല്യു (യൂണിഫൈഡ്) പ്രോവിന്‍സ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി.സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയ്ക്ക് മണിയുടെ വേര്‍പാട് തീരാനഷ്ടം തന്നെയാണെന്ന് ചാക്കോ അനുസ്മരിച്ചു. ചെയര്‍മാന്‍ ജോണ്‍ ഷെറി, കലാഭവന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത മഹാനടനായിരുന്നുവെന്ന് പറഞ്ഞു. വൈസ് പ്രസിഡന്റ് തോമസ് ചെള്ളേത്ത്, ചാരിറ്റി കോര്‍ഡിനേറ്റര്‍ സാം മാത്യു, രാജന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വര്‍ഗീസ് വര്‍ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ ഏബ്രഹാം ജേക്കബ് കൃ,ജ്ഞത പ്രകാശിപ്പിച്ചു.