കാനഡയില്‍ ‘സൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല’ തീര്‍ത്തു വേറിട്ട റിപബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും

03:48pm 6/2/2016
Newsimg1_11084828

ബ്രാംപ്ടന്‍:: വര്‍ഷം തോറും കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷം, ഗാന്ധിജി അനുസ്മരണവും ഇക്കൊല്ലം സംയുക്തമായി ബി എം എസ്സ് സെന്റര്‍ 10245 കെന്നടി റോഡ് ബ്രാമ്പ്റ്റണില്‍ വെച്ച് ജനുവരി 30 നു വൈകിട്ട് ആറു മണി മുതല്‍ നടത്തപ്പെട്ടൂ.

ഇന്ത്യന്‍ ദേശീയ ഗാനലപനത്തോടെ പ്രസിഡന്റ് ശ്രീ കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തു. പ്രവാസികളായ നമുക്ക് ഭാരതം നമ്മുടെ സ്വപ്നത്തിലെ സ്വര്‍ഗമാണ് , നമ്മുടെ ഉള്ളില്‍ ആ സ്വര്‍ഗത്തോടുള്ള ഉള്ള സ്‌നേഹം പങ്കു വെയ്ക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അതുവഴി നമ്മുടെ വരും തലമുറക്ക് അവര്‍ ഭാരത്തിന്റെ ഇളം തലമുറ എന്നു അഭിമാനിക്കപ്പെടുവാനായും ഈ കൂടിച്ചേരല്‍ നമുക്ക് ഇടയാട്ടെ എന്നു പതാക വന്ദനത്തോടൊപ്പം നടന്ന ചടങ്ങില്‍ ശ്രീ കുര്യന്‍ പ്രക്കാനം ആശംസിച്ചു. തുടര്‍ന്ന് ശ്രീ ഉണ്ണി ഒപ്പത്ത് റിപബ്ലിക് ദിനാശംസകള്‍ നേര്‍ന്നു ആരംഭകാലം മുതല്‍ റിപ്പബ്ലിക് ദിനവും സ്വതന്ത്ര ദിനാഘോഷവും മുടങ്ങാതെ നടത്തുന്ന സമാജം സമൂഹത്തിനു മാതൃക ആണ് അന്ന് അദ്ദേഹം പറഞ്ഞു

തുടര്‍ന്ന് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു തുടര്‍ന്ന് മനുഷ്യ സൗഹ്ര്!ദ്ദം ഊട്ടി ഉറപ്പിക്കും ഏന്ന പ്രതിജ്ഞയുമായി മനുഷ്യ ചങ്ങല തീര്‍ത്തു നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനു പുതിയ വഴികാട്ടി ആയി. ശ്രീ ലാല്‍ജി ജോണ്‍ ഗാന്ധി അനുസ്മരണ സന്ദേശം നല്‍കി പ്രവാസികളുടെ വാനമ്പാടി ശ്രീമതി സീമ ശ്രീകുമാര്‍ ഗാന്ധി അനുസ്മരണ ഗാന സമര്‍പ്പണം നടത്തി

പത്താംകോട്ടയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ സമാജം ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിച്ചു. സമാജത്തിനുവേണ്ടി യുവ കവയത്രി ശ്രീമതി അനു സജി ചിട്ടപ്പെടുത്തിയ കവിത ടോറന്റോയിലെ പ്രശസ്ത ഗായകന്‍ ശ്രീ ബെന്നി ആന്റണി ആലപിച്ചത് കൂടി വന്നവര്‍ക്ക് പ്രതേക അനുഭൂതി ആയി. ഇരുവരെയും ചടങ്ങുകള്‍ക്ക് ശേഷം സമാജം പ്രത്യേകം അഭിനന്ദിച്ചു. ശ്രീ തോമസ്ണ്ട വര്‍ഗിസ് സ്വാഗതവും ശ്രീ ഉണ്ണി ഉപ്പത്തു നന്ദിയും രേഖപ്പെടുത്തി

ശ്രീ ഫാസില്‍ മുഹമ്മദ്ണ്ട,ശ്രീ ജയപാല്‍ കൂട്ടത്തില്‍, ശ്രീ സെന്‍ മാത്യു, ശ്രീ ഗോപ കുമാര്‍, സിന്ധു മേലേതില്‍, രൂപ നാരായണ്‍ വാസു ദേവ് മാധവന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്ത്രം നല്‍കി.