09.52 AM 28/10/2016
കുവൈത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സജീവമായി. രാജ്യമാകെ പ്രത്യേകം അനുവദിച്ച സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ഉപയോഗക്കാനായുള്ള ടെന്റുകളും വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ഉയര്‍ന്നു.
15ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. പരമ്പരാഗതമായ രീതികളോടെപ്പം, സമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും മല്‍സരാര്‍ത്ഥികള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നുണ്ട്!. പ്രകടനമോ,റാലികളോ നടത്തിയുള്ളതല്ല പ്രധാന പ്രചാരണം. മറിച്ച്,അധികൃതരുടെ അനുമതിയോടെ പ്രത്യേകം ടെന്റുകള്‍ കെട്ടി അവയ്ക്കുള്ളില്‍ യോഗം നടത്തി സ്ഥാനാര്‍ത്ഥിക്ക് പറയാനുള്ള കാര്യങ്ങള്‍ വീശദീകരിക്കുന്ന രീതിയാണുള്ളത്.
യോഗങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കുന്നതും, വോട്ടര്‍മാര്‍ കൂടുന്നതും സ്ഥാനാര്‍ത്ഥിയുടെ ശക്തിയെയാണ് വെളിപ്പെടുത്തുന്നത്. വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം 26നാണ് തരഞ്ഞെടുപ്പ്. പത്രിക സമര്‍പ്പണസമയം തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 55 പേരാണ് ഇന്നലെ നാമനിര്‍ദേശം നല്‍കിയത്. ഇതോടെ ഇത് വരെ 413 പേര് മത്സര രംഗത്തുണ്ട്.