11:34 AM 27/10/2016
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് 6.16ന് ഡൽഹി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് അജ്ഞാതൻ ഭീഷണി മുഴക്കിയത്. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ് സ്വദേശി രവീന്ദർ കുമാർ തിവാരിയാണ് േഫാൺ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ഉടൻ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മദ്യപാനിയും മാനസികാസ്വസ്ഥമുള്ളയാളാണെന്നുമാണ് അയൽക്കാർ നൽകുന്ന വിവരം.
കെജ്രിവാളിനെ വെടിവെക്കുമെന്നറിയിച്ചാണ് ഇയാൾ ഫോൺ ചെയ്തത്. ആരാണ് ഫോൺചെയ്യുന്നതെന്ന് പൊലീസ് ചോദിച്ചെങ്കിലും കെജ്രിവാളിനെ കൊന്നശേഷം പേര് വെളിപ്പെടുത്താമെന്നായിരുന്നു രവീന്ദറിെൻറ മറുപടി. .