കെ.ഇ.സി.എഫ് ഡാളസിന്റെ നേതൃത്വത്തില്‍ യൂത്ത് റിട്രീറ്റ് ജൂണ്‍ 18-ന്

11:35pm 24/5/2016

Newsimg1_64239541
ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന യൂത്ത് റിട്രീറ്റ് ജൂണ്‍ 18-ന് ഡാളസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരേയാണ് റിട്രീറ്റ്.

റവ.ഫാ. മാറ്റ് അലക്‌സാണ്ടര്‍, റവ.ഫാ. മാത്യു സാമുവേല്‍, ഡോ. ജോര്‍ജ് അരമത്ത് എന്നിവരാണ് പ്രാസംഗീകര്‍.

റവ.ഫാ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (സെക്രട്ടറി), ജിജി മാത്യു (ട്രഷറര്‍), ജെറിന്‍ സാജുമോന്‍ (യൂത്ത് കണ്‍വീനര്‍), അലീഷാ ജോണ്‍സണ്‍ (യൂത്ത് സെക്രട്ടറി) എന്നിവര്‍ റിട്രീറ്റിനു നേതൃത്വം നല്‍കുന്നു.

Back