09:52am 29/2/2016
ന്യൂഡല്‍ഹി: 2017 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര പൊതുബജറ്റ് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല തീവ്ര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
മോദിസര്‍ക്കാറിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ സമ്പന്നര്‍ക്കുള്ള വെല്‍ത്ത് ടാക്സ് എടുത്തുകളഞ്ഞത് ഉള്‍പ്പെടെ കോര്‍പറേറ്റ് അനുകൂല നയത്തിനായിരുന്നു ഊന്നല്‍. ഇക്കുറി മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ തുടങ്ങിയ മോദിസര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരള്‍ച്ചയും കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവും മൂലം പൊറുതിമുട്ടിയ കര്‍ഷകരും ആശ്വാസപ്രഖ്യാപനങ്ങള്ക്കായി കാത്തിരിക്കുന്നുണ്ട്. ആദായനികുതിയിലെ ഇളവുപോലുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥ മധ്യവര്‍ഗം.
ക്രൂഡോയില്‍ വിലയില്‍ കുത്തനെയുണ്ടായ ഇടിവും ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതും കേന്ദ്രസര്‍ക്കാറിന്റെ സബ്സിഡി ബാധ്യത ഗണ്യമായി കുറച്ചിട്ടുണ്ട്. മാത്രമല്ല, ക്രൂഡോയില്‍ വിലയിടിവിന്റെ പൂര്‍ണഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് തീരുവ പലകുറി കൂട്ടി വലിയ തുക ഖജനാവിലേക്ക് മുതല്ക്കിയിട്ടുമുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഞെരുക്കംകുറഞ്ഞ സാമ്പത്തിക ചുറ്റുപാടിലാണ് ഇക്കുറി ബജറ്റ് അവതരിപ്പിക്കു