12:17pm 14/3/2016
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ അടിയന്തര യോഗം ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ ഭവനത്തില്‍ കൂടുകയും സെക്രട്ടറിയായി ഷിനു രാജപ്പനെ തെരഞ്ഞെടുക്കുകയും ചെയ്തതായി പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍ അറിയിച്ചു.
അസോസിയേഷന്റെ ആദ്യാകല പ്രവര്‍ത്തകനും മുന്‍ സെക്ര’റിയുമായ ഷിനു നല്ലൊരു സംഘാടകനുമാണ്. ഡെസ്‌പ്ലെയിന്‍സില്‍ സ്ഥിരതാമസക്കാരനും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരനുമാണ് ഷിനു.
യോഗത്തില്‍ ജിബിന്‍ ഈപ്പന്‍, ജീന്‍ പുത്തന്‍പുരയ്ക്കല്‍, ബിജി ഫിലിപ്പ്, ഷിജു ജോസഫ്, ഷിജോയി കാനില്‍, ക്രിസ്റ്റഫര്‍ സൈലസ്, ഷിജി മെറ്റല്‍സ്, സച്ചിന്‍ ഉറുമ്പില്‍, സുബിന്‍ ഈപ്പന്‍ എിവര്‍ പങ്കെടുത്തു.