06:03pm 15:03 12/02/2016
റവന്യൂ വരവ് 84092.61 കോടി രൂപ
റവന്യൂ ചെലവ് 93990.06 കോടി രൂപ
റവന്യൂ കമ്മി 9897.45 കോടി രൂപ
അധിക വിഭവ സമാഹരണം 112 കോടി രൂപ
നികുതി ഇളവുകള്‍ 330.45 കോടി രൂപ
ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോ കെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപ.
വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, കിടപ്പിലായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പ് വരുത്തുന്നതിന് കനിവ് എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായി 100 കോടി രൂപ.
75 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രതിമാസ പെന്ഷന് 1500 രൂപയായി ഉയര്‍ത്തും.
എല്ലാ എ.പി.എല്‍/ബി.പി.എല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി റേഷന്‍ കടകള്‍ വഴി അരി വിതരണം ചെയ്യും.
സുരക്ഷാ പെന്ഷന് ലഭിക്കുന്ന 30 ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ. പ്രധാന്‍മന്ത്രി സുരക്ഷാബീമായോജന പദ്ധതിയുടേയും പ്രധാന്‍മന്ത്രി ജീവന് ജ്യോതി പദ്ധതിയുടെയും ഇന്‍ഷ്വറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നതാണ്.
ബാങ്കുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് ബൃഹത്തായ പുതിയ പദ്ധതി. 200 കോടി.
എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയ്ക്ക് 30 കോടി രൂപ.
കാര്‍ഷിക മേഖലയുടെ വികസനത്തിനായി 764 കോടി രൂപ.
റബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപ.
പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ 74.3 കോടി രൂപ.
അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക കോളേജുകള്‍.
നീര ഉത്പാദനത്തിന് സബ്സിഡി നല്കാന് 5 കോടി രൂപ.
ചെന്നിത്തലയില്‍ അഗ്രി പോളിടെക്നിക്ക്.
ജലസുരക്ഷയ്ക്കായി സമ്പൂര്‍ണ കിണര്‍ റീചാര്‍ജ്ജ് പദ്ധതി.
ക്ഷീര കര്‍ഷകര്‍ക്ക് ക്ഷേമപെന്ഷന് 750 രൂപ.
മത്സ്യതൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 184.6 കോടി രൂപ.
ഉള്‍നാടന്‍ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10 കോടി രൂപ.
മത്സ്യതൊഴിലാളികളുടെ കടാശ്വാസ പദ്ധതിയ്ക്ക് 25 കോടി രൂപ.
സമാശ്വാസ പദ്ധതിയില്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ സഹായം 1,800 രൂപയില്‍ നിന്നും 2,700 രൂപയായി ഉയര്‍ത്തി.
വനം വന്യജീവി സംരക്ഷണത്തിനായി 210 കോടി രൂപ.
ഗ്രാമവികസനവും അനുബന്ധമേഖലകള്‍ക്കുമായി 1323.74 കോടി രൂപ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമീണ ആസ്തികള്‍ നിര്‍മിക്കുന്നതിനുള്ള അധിക ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 130 കോടി രൂപ.
എം.എല്‍.എ മാരുടെ പ്രത്യേക വികസന നിധിക്കായി 141 കോടി രൂപ.
ശുചിത്വ കേരളം പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 26 കോടി രൂപ.
സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) പദ്ധതിയുടെ സംസ്ഥാന വിഹിതമായി 40 കോടി രൂപ.
സംസ്ഥാനത്ത് 100 പഞ്ചായത്തുകളില്‍ ശ്മശാനം സ്ഥാപിക്കുവാന്‍ 20 കോടി രൂപ .
മലയോരവികസന ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 130 കോടി രൂപ.
കാസര്‍കോട് പാക്കേജിനായി 87.98 കോടി രൂപ.
ശബരിമല മാസ്റ്റര്‍ പ്ളാന്‍ 40 കോടി രൂപ.
സഹകരണ മേഖലയ്ക്ക് 95 കോടി രൂപ.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 491.47 കോടി രൂപ.
വെങ്കിടങ്ങ് കോലുമാട് ശുദ്ധജല തടാക പദ്ധതിക്ക് 10 കോടി രൂപ.
വള്ളിക്കുന്ന് ഇരുമ്പോത്തിങ്കല്‍ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് 15 കോടി രൂപ.
മുല്ലപ്പെരിയാര്‍ പുതിയ ഡാമിന് 100 കോടി രൂപ.
വേളുക്കര, മുരിയാട് പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 10 കോടി രൂപ.
സംയോജിത ജലവിഭവ മാനേജ്മെന്റിനായി കേരള നദീതട അതോറിറ്റി.
ഊര്‍ജ്ജ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന് 1,622.7 കോടി രൂപ.
ലാഭപ്രഭ സീസണ്3 പദ്ധതിക്ക് 150 കോടി രൂപ..
കാര്‍ഷികവിളകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉറപ്പാക്കാന്‍ 30 കോടി രൂപ.
അനെര്‍ട്ടിന്റെ വിവിധ പദ്ധതികള്‍ക്ക് 43.88 കോടി രൂപ.
എനര്‍ജി മാനേജ്മെന്റ് സെന്ററിന് 7.4 കോടി രൂപ.
1,609.4 കോടി രൂപ ചെലവില്‍ ജില്ലാതല ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി (ഡി.എഫ്.ഐ.പി) യുടെ ഒന്നാം ഘട്ടമായി താഴെ പറയുന്ന 10 പദ്ധതികള്‍ നടപ്പിലാക്കും.
പ്രാവച്ചമ്പലംവഴിമുക്ക് (6.5 കി.മി.) റോഡ് നാലു വരിയാക്കല്‍.
ഹില്‍ ഹൈവേ(ചെറുപുഴപയ്യാവൂര്ഉളിക്കല്)വള്ളിത്തോട്59.415 കി.മി)
ഹില്‍ ഹൈവേ (നന്താരപ്പടവ്ചെറുപുഴ33 കി.മി.)
നാടുകാണി പരപ്പനങ്ങാടി റോഡ് (90 കി.മി.)
കായംകുളം കായലിന് കുറുകെ ആലപ്പുഴ കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മ്മാണം
കോടിമതമണര്കാട് ബൈപ്പാസ് റോഡ് നിര്‍മ്മാണം ഒന്നാം ഘട്ടം.
വൈറ്റില ഫ്ളൈഓവര്‍
കുണ്ടന്നൂര്‍ ഫ്ളൈഓവര്‍
തൊണ്ടയാട് ഫ്ളൈഓവര്‍
രാമനാട്ടുകര ഫ്ളൈഓവര്‍
കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടമായി 1,060 കോടി രൂപ മതിപ്പു ചെലവില്‍ താഴെ പറയുന്ന 10 പദ്ധതികള്‍ നടപ്പിലാക്കും.
ചവറ കുറ്റിവട്ടം കാരാളിമുക്ക് കുണ്ടറ കൊട്ടിയം റോഡ് പുനരുദ്ധാരണം (32 കി.മി.)
കുരുതിക്കളംതൊടുപുഴ ചെറുതോണി റോഡ്
പാലക്കാട് ലിങ്ക് ബൈപ്പാസുകള്‍
കുറ്റിപ്പുറം എന്‍ജിനിയറിംഗ് കോളേജ്ഷൊര്ണ്ണൂര് റോഡ് (പട്ടാമ്പി പാലം ഉള്‍പ്പെടെ)
മാനാഞ്ചിറവെള്ളിമാട് കുന്ന് റോഡ് നാലു വരി വികസനം(8.4 കി.മി.)
ഏനാത്ത്ചന്ദനപ്പള്ളികോന്നിചിറ്റാര്പ്ളാപ്പള്ളി (75 കി.മി.)
പുല്ളേപ്പടിതമ്മനംഎന്.എച്ച്.ബൈപ്പാസ് (3.2 കി.മി)
പടിഞ്ഞാറേക്കോട്ട ഫ്ളൈഓവര്‍
ചൂണ്ടല്ഗുരുവായൂര്ചാവക്കാട് (11.5 കി.മി.) നാലു വരി റോഡ് വികസനം.
സുല്‍ത്താന്‍ബത്തേരി ബൈപാസ് (എന്‍.എച്ച്.212) 5 കി.മി.
ഗ്രാമീണ ചെറുകിട സംരംഭങ്ങള്‍ക്ക് 110.54 കോടി.
സംരംഭക സഹായ പദ്ധതിക്ക് 45 കോടി രൂപ.
സ്റ്റാര്‍ട്ടപ്പ് സബ്സിഡി 2 കോടി രൂപ.
ഇന്നൊവേറ്റീവ് ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ ഹബ്ബ് എറണാകുളത്തും തൃശൂരും സ്ഥാപിക്കും.
കൈത്തറിവികസനത്തിന് 70.73 കോടി രൂപ.
കയര്‍ വ്യവസായത്തിന് 117 കോടി രൂപ
ഖാദിവില്ളേജ് വ്യവസായത്തിന് 13.99 കോടി രൂപ.
കശുവണ്ടി വ്യവസായത്തിന് 45 കോടി രൂപ.
കരകൗശല വികസനത്തിന് 5.5 കോടി രൂപ .
യുവസംരംഭകര്ക്ക് സീഡ് ഫണ്ട്/ ഏഞ്ചല്‍ ഫണ്ട് നല്‍കുന്നതിന് 12 കോടി രൂപ.
കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം.
വിവരസാങ്കേതിക വിദ്യ മേഖലയ്ക്ക് 482.87 കോടി രൂപ.
ടെക്നോപാര്‍ക്കിന് 76 കോടി രൂപ, ഇന്‍ഫോപാര്‍ക്കിന് 61.61 കോടി രൂപ, സൈബര്‍പാര്‍ക്കിന് 25.68 കോടി രൂപ.
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ഫ്രാസ്ട്രക്ച്ചറിന് 57.8 കോടി രൂപ.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേരളയ്ക്ക് 5 കോടി രൂപ.
പള്ളിപ്പുറത്തെ ടെക്നോസിറ്റിയില്‍ പി.പി.പി. മോഡലില്‍ നോളജ് സിറ്റി.
കളമശ്ശേരിയിലെ ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്ററിന് (ഠഠആക). 60 കോടി രൂപ.
തിരുവനന്തപുരത്ത് ആഗോള ആയുര്‍വേദ വില്ളേജിനായി 7.5 കോടി രൂപ.
രാമനാട്ടുകര ഫുട്ട് വെയര്‍ പാര്ക്കിന് 8 കോടി രൂപ.
1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 കോടി രൂപ.
ചെങ്ങന്നൂരില്‍ സൈബര്‍ പാര്‍ക്ക്.
ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറിന് 10 കോടി രൂപ.
പൂന്തുറവലിയതുറ തുറമുഖം പദ്ധതിക്കായി 10 കോടി രൂപ.
സംസ്ഥാനത്തെ വിവിധ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,206.21 കോടി രൂപ.
പട്ടത്തും, പേരൂര്‍ക്കടയിലും അണ്ടര്‍ പാസ് നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ .
പ്രധാന ജില്ലാ റോഡുകളുടെയും സംസ്ഥാന പാതകളുടെയും പുനര്‍നിര്‍മ്മാണം കെ.എസ്.റ്റി.പി വഴി നടപ്പിലാക്കുന്നതിന് 522.97 കോടി രൂപ.
കാഞ്ഞിരപ്പള്ളിയില്‍ ബൈപ്പാസിന് 20 കോടി രൂപ.
കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ മുട്ടേല്‍ പാലം നിര്‍മ്മിക്കുന്നതിനായി 10 കോടി രൂപ.
ആലുവയിലെ റെയില്‍വേ മേല്‍പ്പാലത്തിനായി 30 കോടി രൂപ.
കാസര്‍കോടു മുതല്‍ കോവളം വരെ ദേശീയ ജലപാതയോടു ചേര്‍ന്ന് എലവേറ്റഡ് എക്സ്പ്രസ്വേ സ്ഥാപിക്കാന്‍ സാധ്യതാ പഠനം നടത്തും.
പാലാ ഏറ്റുമാനൂര്‍ ഹൈവെ നാലുവരി പാതയാക്കുന്നതിന് 20 കോടി രൂപ.
മുത്തോലി ഭരണങ്ങാനം റോഡിന്റെ ഒന്നാംഘട്ട പുനരുദ്ധാരണത്തിന് 5 കോടി രൂപ.
കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 9 കോടി രൂപയും കമ്പ്യൂട്ടര്‍വത്കരണത്തിനായി 11 കോടി രൂപയും.
ബസുകള്‍ വാങ്ങുന്നതിനും, കൊച്ചി നഗരത്തില്‍ സി.എന്‍.ജി. ബസുകള്‍ ആരംഭിക്കുന്നതിനും 19.61 കോടി രൂപ.
മോട്ടോര്‍ വാഹന വകുപ്പിന് െ്രെഡവര്‍ ട്രെയ്നിങ് ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും റഡാര്‍ നിരീക്ഷണസംവിധാനം സ്ഥാപിക്കുന്നതിനും 15 കോടി രൂപ.
ജലഗതാഗത വകുപ്പിന് പുതിയ ബോട്ടുകള്‍ വാങ്ങുന്നതിന് 20 കോടി രൂപ.
റെയില്‍വേ വികസനം ത്വരിതപ്പെടുത്താന്‍ റെയില്‍വേയുമായി ധാരണാപത്രം.
കോടിമത മൊബിലിറ്റി ഹബ്ബിന്റെ നിര്‍മ്മാണത്തിന് 5 കോടി രൂപ.
കോട്ടയം ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് മാസ്റ്റര്‍ പ്ളാനിന് 25 കോടി രൂപ.
കട്ടപ്പനയില്‍ ഗ്രീന്‍ ടൂറിസം പ്രോജക്ട്.
തൃപ്പൂണിത്തുറ വൈക്കം റോഡ് നാലു വരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതിന് 20 കോടി രൂപ.
പാലായില്‍ സ്ഥാപിക്കുന്ന ഇന്‍ഫോസിറ്റിക്ക് 25 കോടി രൂപ.
കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ളാനറ്റേറിയവും സയന്‍സ് പാര്‍ക്കും നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ.
ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന്റെ ആസ്ഥാനമന്ദിര നിര്‍മാണത്തിന് രണ്ടു കോടി രൂപ.
10 കോളേജുകളെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്താന്‍ 12 കോടി രൂപ.
നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ കോളേജുകള്‍ക്ക് 201617 അധ്യയന വര്‍ഷം ഓരോ പുതിയ കോഴ്സ് അനുവദിക്കും.
കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്സ് ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആക്കി ഉയര്‍ത്തും.
ശ്രീനാരായണ മ്യൂസിയം ശിവഗിരിയില്‍ സ്ഥാപിക്കും.
മണ്ണാര്‍ക്കാടില്‍ ഒരു വനിതാ പോളിടെക്നിക്ക്. മഞ്ചേരി, നടുവില്‍ എന്നിവിടങ്ങളിലും പോളിടെക്നിക്കുകള് ആരംഭിക്കും.
വര്‍ക്കല താലൂക്ക് ആശുപത്രിയിലും, തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റ്.
ആരോഗ്യ വകുപ്പില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി 521.74 കോടി രൂപ.
കൊല്ലം ജില്ലാ ആശുപത്രിയിലും കോഴിക്കോട് ജനറല്‍ ആശുപത്രിയിലും കാത്ത് ലാബ്.
കൊടുങ്ങൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തും.
കൊണ്ടോട്ടി, ചുങ്കത്തറ ഇഒഇ യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും.
കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ വികസനത്തിനായി 393.88 കോടി രൂപ.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ 100 കോടി രൂപ.
എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും ഓരോ പ്രത്യേക വികസന പദ്ധതി. 121 കോടി രൂപ.
പുതിയ മെഡിക്കല്‍ കോളേജുകളുടെ നിലവിലുള്ളതും പുതിയതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 86.50 കോടി രൂപ.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായമായി 29 കോടി രൂപ.
ശുദ്ധജലവിതരണത്തിനും മാലിന്യനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 996.92 കോടി രൂപ.
തൃത്താലയിലും ഇടുക്കിയിലും മിനി സിവില്‍ സ്റ്റേഷനുകള്‍.
നഗരവികസന പദ്ധതികള്‍ക്കായി 694 കോടി രൂപ.
കണ്ണൂര്‍ സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടിന് 10 കോടി രൂപ.
ഓപ്പറേഷന് അനന്ത മാതൃകയില്‍ കേരളത്തിലുടനീളം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി 25 കോടി രൂപ.
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി (ചിസ്, ചിസ് പ്ളസ്) 175 കോടി രൂപ.
നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി രൂപ.
അഗ്നിശമന സേനാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 39 കോടി രൂപ.
വളാഞ്ചേരിയില്‍ ഒരു ഫയര്‍ & റെസ്ക്യൂ സ്റ്റേഷന്.
പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനും, ഭവന നിര്‍മാണത്തിനുമായി 456.97 കോടി രൂപ.
കാന്‍സര്‍ രോഗബാധിതരായ പട്ടികജാതിക്കാര്‍ക്ക് തിരുവനന്തപുരം ആര്.സി.സി.യുമായി ചേര്‍ന്ന് പരിപൂര്‍ണ സൗജന്യ ചികിത്സാ പദ്ധതി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസ നടപടികള്‍ക്കായി 10 കോടി രൂപ.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുന്ദിമാന്ദ്യം എന്നീ വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്ക് ആവശ്യമായ സഹായങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതിനുള്ള പദ്ധതിക്കായി 34.82 കോടി രൂപ. ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി മൊബിലിറ്റി മിഷന് കേരള എന്ന പുതിയ പദ്ധതിക്ക് 5 കോടി രൂപ.
സംയോജിത ശിശു വികസന സേവന പദ്ധതിയ്ക്ക് സംസ്ഥാന വിഹിതമായി 199.6 കോടി രൂപ.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് നല്കുന്ന പദ്ധതിക്ക് 2 കോടി രൂപ.
അംഗന്‍വാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്ഷന് തുക 1,000 രൂപയായും ഹെല്‍പ്പര്‍മാരുടേത് 600 രൂപയായും ഉയര്‍ത്തും.
5 കൊല്ലത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ക്ക് കൂടി വിധവാ പെന്‍ഷന്റെ ആനുകൂല്യം നല്‍കും.
പബ്ളിക് സര്‍വീസ് കമ്മീഷന് കോഴിക്കോട് മേഖല ഓഫീസില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പുതുതായി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം.
ട്രഷറികളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനും എ.റ്റി.എം. സ്ഥാപിക്കുന്നതിനും 15 കോടി രൂപ.
വില്ളേജ് ഓഫീസുകളില്‍ ഓണ്‍ലൈന്‍ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്തുന്നതിന് 6 കോടി രൂപ.
201617 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ കമ്പനികളെയും കാര്‍ഷികാദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുദ്ദേശിക്കുന്നു.
പാരമ്പര്യ കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളുടെ കളിമണ്ണുത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതാണ്.
തദ്ദേശ കൈത്തറി ഉത്പാദന സഹകണ സംഘങ്ങള്‍ക്ക് അവര്‍ അടയ്ക്കുന്ന വാറ്റ് നികുതിക്ക് തുല്യമായ തുക സര്‍ക്കാര്‍ മടക്കി നല്‍കുന്നതാണ്.
കാരുണ്യ ഫാര്‍മസികള്‍, നീതി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ കൂടി വില്‍ക്കുന്ന ജീവന്‍രക്ഷാ മരുന്നുകളെ വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കും.
നികുതി നടപടികള്‍ ലളിതവത്കരിക്കും.