കോപ അമേരിക്ക: ആദ്യ ജയം കൊളംബിയക്ക്​

07:05pm 04/06/2016
download
കാലിഫോർണിയ: ശതാബ്​ദി കോപ അമേരിക്ക ഫുട്​ബാളിലെ ആദ്യ മത്സരത്തിൽ യു.എസിനെതിരെ കൊളംബിയക്ക്​ ജയം. ആതിഥേയരായ യു.എസിനെ കൊളംബിയ രണ്ട്​ ഗോളുകൾക്ക്​ തോൽപിച്ചു. ക്രിസ്​റ്റ്യൻ സബാറ്റയും ജെയിംസ്​ റോഡ്രിഗസുമാണ്​ കൊളംബിയക്കുവേണ്ടി ഗോളുകൾ നേടിയത്​. ആദ്യ പകുതിയിൽ​ തന്നെ കൊളംബിയയുടെ രണ്ട്​ ഗോളുകളും പിറന്നു.

തന്ത്രങ്ങളുടെ തമ്പുരാനായ ജോസ് പെക്കര്‍മാ​ൻ പരിശീലിപ്പിക്കുന്ന കൊളംബിയ തുടക്കം മുതൽ മികച്ച ​​പ്രകടനമാണ്​ പുറത്തെടുത്തത്​. എട്ടാം മിനിട്ടിൽ ക്രിസ്​റ്റ്യൻ സബാറ്റ വലന്‍സിയ കൊളംബിയയുടെ ആദ്യ ഗോള്‍ നേടി. സബാറ്റയുടെ ആദ്യ അന്താരാഷ്​ട്ര ഗോളാണിത്​. 37ാം മിനിട്ടിൽ യു.എസി​െൻറ ഡെംപ്‌സിയും സര്‍ദേസും ചേർന്ന്​ മികച്ച മുന്നേറ്റം നടത്തിയെങ്കിലും പന്ത്​ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

ഡെംപ്‌സി ബോക്‌സിന്​ 30 വാര അകെലെ നിന്നും പോസ്​റ്റി​െൻറ ഇടതുമൂല ലക്ഷ്യമാക്കി അടിച്ച ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ബോക്‌സിനുള്ളില്‍ യെദ്‌ലി​െൻറ കൈയില്‍ പന്ത് തട്ടിയതോടെ റഫറി കൊളംബിയക്ക് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത റോഡ്രിഗസ് ​േ​ഗാളി ബ്രാഡ്​ ഗുസാനെ കബളിപ്പിച്ച്​ പന്ത്​ വലയിലെത്തിച്ചു. 41 ാം മിനിട്ടിലായിരുന്നു ​െകാളംബിയയുടെ രണ്ടാം​ ഗോൾ.

ആദ്യ പകുതിയിൽ നിന്ന്​ വ്യത്യസ്​തമായി രണ്ടാം പകുതിയിൽ യു.എസ്​ മികച്ച കളിയാണ്​ പുറത്തെടുത്തത്​. യു.എസ്​ മുന്നേറ്റങ്ങൾ പലതും കൊളംബിയൻ പ്രതിരോധനിരയിലും ​​േ​ഗാളിയുടെ സേവുകളിലും അവസാനിച്ചു.