കൈപ്പുഴ സെന്റ തോമസ് അസൈലത്തിനു ടെക്സ്സസ റോട്ടറിക്ലബിന്റെ ഉപഹാരം

IMG_5252
പി പി ചെറിയാന്‍
സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന നിരാലംബരും മാനസിക-ശാരീരിക വൈകല്യമുളളവരുമായ സ്ത്രീകളെ ജാതിമതഭേദമന്യെ സംരക്ഷിക്കാനും സ്വയം പര്യാപ്തമാക്കന്നതിനും വേണ്ടി കൈപ്പുഴയില്‍ നടത്തപ്പെടുന്ന സ്ഥാപനമായ സെന്റ തോമസ് അസൈലത്തിനു അമേരിക്കയിലെ ടെക്സ്സസ റോട്ടറിക്ലബിന്റെ നേത്രത്വത്തില്‍ സഹായ സമച്ചത്തം നടത്തപ്പെട്ടു.
ഏറ്റുമാനൂര്‍ റോട്ടറിക്ലബിന്റെ സഹകരണത്തോടെ ജനുവരി 24ന് കോട്ടയം അതിരൂപതാ മെത്രാപോലിത്താ മാത്യു മൂലക്കാട്ടിന്റെ മഹത്തായ സാന്നിത്യത്തില്‍ നടന്ന ചടങ്ങിലാണ് ഉപഹാരം സമര്‍പ്പിച്ചത്. റോട്ടറി ഡിസ്രിക്റ്റ് മുന്‍ ഗവര്‍ണര്‍ ജോസ്. കാട്ടൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷവഹിച്ചു. റോട്ടറിക്ലബ് മുന്‍ പ്രസിഡന്‍്‌റും ഡാളസ്സില്‍ ന്ന്‌നുളള സാമൂഹ്യ പ്രവര്‍ത്തകനുമായ തിയോഫിന്‍ ചാമക്കാല പ്രസംഗം നടത്തി.റോട്ടറിക്ലബ് (ഏറ്റുമാനൂര്‍)പ്രസിഡന്‍്‌റ സജിമാത്യു നരിയംകുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി . എം.എല്‍ എമാരായ സുരേഷ് കുറിപ്പ്, മോന്‍സ് ജോസഫ് ,തോമസ് ചാഴിക്കാടന്‍ സെബാസ്റ്റ്യന്‍ പേരയില്‍ ഷെവലിയന്‍ ജോയ് ജോസഫ് കൊടിയന്‍തറ, റവ . മോണ്‍ മൈക്കള്‍ വെട്ടിക്കാട്ടു .റവ. ഫാദര്‍ തോമസ് പ്രാലേല്‍ ,പ്രകാശ് തോമസ് , മിനി കുഞ്ഞിമോന്‍ ,സിന്ദുരാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അമേരിക്കയിലെ ഡാളസ്സും കൈപ്പുഴ സംഗമത്തിന്റെ ഉപഹാരം മിസ്സിസ് ലീലാമ ചാമക്കാലയും , മിസ്സിസ് അന്നമ്മ ജേക്കബ് തറയിലും ചേര്‍ന്ന നല്‍കി.