കൈ എത്തും ദൂരത്ത് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നിഖിത തുക്രാല്‍ വിവാഹിതയായി. മുംബൈ സ്വദേശി ഗഗന്ദഗീപ് സിങ് മഗോയാണ് വരന്.
ദീര്‍ഘകാലത്തെ സൗഹൃദത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മുംബയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഗഗന് നിഖിതയോട് വിവാഹഭ്യര്‍ഥന നടത്തിയത്. സമ്മതം അറിയിച്ചപ്പോള്‍ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലിണയിച്ചുവെന്നും നിഖിത പറഞ്ഞിരുന്നു.