2:24pm 5/3/2016
കൊച്ചി: ഷീ ഓട്ടോയ്ക്ക് എന്ന വിജയത്തിനു ശേഷം ഷീ ഷോപ്പുകളുമായി കൊച്ചി കോര്പ്പറേഷന്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പദ്ധതി. ലോക വനിത ദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് എട്ടിന് പദ്ധതി ആരംഭിക്കും. കേരള സര്‍ക്കാര്‍ വനിത വികസന കോര്‍പറേഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഹാരം വിതരണം ചെയ്യുന്ന കടകള്‍ സ്ത്രീകളാണ് നടത്തുന്നത്. ഇലക്ട്രോണിക് ഓട്ടോറിക്ഷകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് ആഹാരം വില്‍ക്കുക. വൃത്തിയും വെടിപ്പുമുള്ള ഒരു സ്ഥലത്ത് ഉണ്ടാക്കിയ ശേഷം മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷയില്‍ എത്തിച്ച് വില്‍ക്കുകയാണ് ചെയ്യുക.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടിന്റെ സഹായത്തോടെയാണ് ഷീ ഷോപ്പ് പ്രോജണ്ട് നടപ്പാക്കുന്നത്. മൈദായും പ്രത്യേക കളറുകളും ഉപയോഗിക്കാതെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. എണ്ണ വളരെ കുറച്ച് മാത്രമാണ് ഉപയോഗിക്കുക. ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് ഷീ ഷോപ്പിലൂടെ വിതരണം ചെയ്തു. പ്രോജക്ടിന്റെ ആദ്യഭാഗമായി 150 ഓട്ടോറിക്ഷകളിലായാണ് പദ്ധതി നടപ്പാക്കുന്നത്.