12:36 pm 107/10/2016
കൊല്ലം: കൊല്ലം ചാത്തിനാംകുളത്തിന് സമീപം റെയിൽ പാളത്തില്‍ വീണ്ടും വിള്ളല്‍. ഇന്ന് രാവിലെ വേണാട് എക്സ്പ്രസ് കടന്നു പോകുമ്പോൾ വൻ ശബ്ദത്തോടെ പാളത്തിന്റെ ഭാഗങ്ങൾ ഇളകി തെറിക്കുകയായിരുന്നു. 12 സെന്റിമീറ്ററോളം പാളം ഇളകി തെറിച്ചതായി അധികൃതർ അറിയിച്ചു. ഒരാഴ്ച മുൻപും ഇതേ ഭാഗത്ത് പാളത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു.