കോയമ്പത്തൂര്‍: സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് എത്തിയ മോഷ്ടാക്കള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണവും കാറും കവര്‍ന്നു.ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ വിവേക് രാജു എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോലി സംബന്ധമായ ആവശ്യത്തിനായി വിവേകും ഭാര്യയും മക്കളും തിരുച്ചിറപ്പള്ളിയിലേക്ക് പേയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്.
വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മോഷണ വിവരം അറിഞ്ഞതോടെ പോലീസ് വീട്ടുടമയായ വിവേകിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും കാറും മോഷണം പോയതായ കണ്ടെത്തിയത്. സംഭവത്തില്‍ കോയമ്പത്തൂര്‍ പോലീസ് അന്വേഷണം തുടങ്ങി.