മുംബൈ: ദേശീയ അവാര്‍ഡ് നേടിയ ചൈതന്യ തമനെയുടെ മറാത്തി ചിത്രമായ കോര്‍ട്ടാണ് ഈ വര്‍ഷത്തെ ഓസ്‌ക്കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലാവും കോര്‍ട്ട് മത്സരിക്കുക. അമോല്‍ പലേക്കര്‍ അധ്യക്ഷനായ പതിനേഴംഗ ജൂറിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രം തിരഞ്ഞെടുത്തത്. പി.കെ, മസാന്‍, മേരി കോം, ഹൈദര്‍, കാക്ക മുട്ടൈ, ബാഹുബലി, കട്ര കടിത്തല്‍ എന്നീ ചിത്രങ്ങളെ മറികടന്നാണ് കോര്‍ട്ട് യോഗ്യത നേടിയത്.