കൊച്ചി: ക്രോസ് വിസ്താരം തുടരുന്നതിന് ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സരിത എസ്. നായര്‍ക്ക് സോളാര്‍ കമീഷന്റെ നിര്‍ദേശം.
ഹാജരായില്ലങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി. തിങ്കളാഴ്ച മൊഴിനല്‍കാന്‍ എത്താതിരുന്ന സരിത അസുഖമായതിനാല്‍ രണ്ടുദിവസംകൂടി അനുവദിക്കണമെന്ന് അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കമീഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയില്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നല്‍കിയത്. അതേസമയം, വ്യാജ തെളിവുകള്‍ നിര്‍മിക്കുന്നതിനാണ് സരിത കൂടുതല്‍ സമയം തേടുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ രാജു ജോസഫ് വാദിച്ചു.