കർണാടകയിൽ സ്കൂൾവാനിൽ ബസിടിച്ച് 8 കുട്ടികൾ മരിച്ചു

03:30pm 21/06/2016
download
ബംഗളുരു: കർണാടകയിലെ മംഗലാപുരത്തിനടുത്ത് കുന്ദാപുരയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിച്ച് 8 കുട്ടികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ബംഗളുരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം.

നികിത, അനന്യ, സെലിസ്റ്റ, അന്‍സിത, അല്‍വിറ്റ, റോയ്‌സ്റ്റന്‍, ഡെല്‍വിന്‍, ക്ലാരിഷ എന്നിവരാണ് മരിച്ചത്. 12 കൂട്ടികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു