01:07 pm 18/10/2016
ഷിക്കാഗോ: ഇരുപതിലധികം രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഇന്ത്യന്‍ വംശജരുടെ സംഘടനയായ ഗ്ലോബല്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും നവംബര്‍ 13 ന് ഓക് ബ്രൂക്ക് മരിയറ്റ് ഹോട്ടലിന്റെ ഗ്രാന്‍ഡ് ബാള്‍ റൂമില്‍ വച്ച് നടത്തപ്പടുമെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. അമേരിക്കയിലെ ബിസിനസ് ലോകത്തിലെ പ്രമുഖരായ ജെ.പി. മോര്ഗന് ചെയ്സ് സി.ഇ.ഒ മെലിസ ബീന്‍, മോട്ടോറളയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മാര്‍ക്ക് ഹാക്കര്‍, ഇല്ലിനോയി സ്റ്റേറ്റിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹാര്‍ദിക് ഭട്ട് എന്നിവരെ കൂടാതെ ലഫറ്റനന്റ് ഗവര്‍ണര്‍ എവലിന് ഇന്ഗുയിനേറ്റി, യു.എസ്. സെനറ്റര്‍ റിച്ചാര്‍ഡ് ഡര്ബിന്, കോണ്‍ഗ്രസ ്മെന് മൈക് കുഗുലി, സ്റ്റേറ്റ് സെനറ്റര്ന്മാര്, സ്റ്റേറ്റ് റപ്രസെന്റെറ്റീവ് എന്നിവര്‍ പങ്കെടുക്കും.
ഈ മീറ്റിംഗിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സായ ജോയി നെടുങ്ങോട്ടില്‍, നൈനാന് തോമസ്, സാവിന്ദന് സിംഗ്, വിക്രാന്ത് സിംഗ്, ഹിനാ ത്രീവേദി, കൃഷ്ണ ബന്‍സാല്‍, ഷരണ്വാലിയ, അഷഫാക് സൈയാദ് സോഹന്‍ ജോഷി, വന്ദന ജീംഹന്, റാം സെയിനി, നീരവ് പട്ടേല്‍ എന്നിവര്‍ അറിയിച്ചു. ഇതോടൊപ്പം ബെസ്റ്റ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍, ബെസ്റ്റ് കമ്യൂണിറ്റി ലീഡര്‍ ഓഫ് ദ ഇയര്‍, ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡുകളും നല്‍കുന്നതാണ്.
ബിസിനസ് കോണ്ഫന്സിനു ശേഷം വര്‍ണ്ണശബളമായ എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്. ഗാനമേള, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തങ്ങള്‍, ഡിജെ, ബാംഗര ഡാന്‍സ് എന്നിവരും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് gopiochicago.org സന്ദര്‍ശിക്കുകയോ, gladsonvarghese8@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.