മഡ്ഗാവ്: പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് എഫ്‌സി ഗോവ മുംബൈ എഫ്.സിക്കെതിരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചൊവ്വാഴ്ച്ച കളിക്കാനിറങ്ങിയത്. മുംബൈയെ 7-0ത്തിന് കെട്ടുകെട്ടിച്ച് ആവരത് മനോഹരമായി നിറവേറ്റുകയും ചെയ്തു. നൈജീരിയന്‍ താരം ഡുഡുവിന്റെയും ഇന്ത്യന്‍ താരം ഹവോകിപ്പിന്റെയും ഹാട്രിക്കുകളില്‍ ഗോവ മുംബൈയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ഗോവ രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകള്‍ കൂടി നേടി.
34-ാം മിനിറ്റില്‍ ഡുഡുവിന്റെ മുന്നേറ്റത്തിലൂടെയാണ് ഗോവയുടെ ഗോള്‍വേട്ട ആരംഭിച്ചത്. പന്തുമായി മുന്നോട്ട് നീങ്ങുകയായിരുന്ന ഡുഡുവിന് ഗോളിയെ മാത്രം മറികടന്നാല്‍ മതിയെന്ന സാഹചര്യത്തില്‍ ദൗര്‍ഭാഗ്യകരമായി ഒരു ടാക്കിളില്‍ വീണു പോവുകയായിരുന്നു. ഗോളിയെയും മറികടന്ന മുന്നോട്ട് പോവുകയായിരുന്ന പന്ത് ഗോള്‍ മുഖത്തോടിയെത്തിയ ഹവോകിപ്പ് വലയിലേക്ക് തട്ടിയിട്ടു. (സ്‌കോര്‍: 1-0).
തുടര്‍ന്നും അക്രമിച്ച കളിച്ച ഗോവ ഏത് നിമിഷവും ലീഡുയര്‍ത്തുമെന്ന് തോന്നിച്ചു. ഗോവയുടെ ശ്രമങ്ങള്‍ വീണ്ടും ഫലം കാണാന്‍ ഏതാനും മിനുട്ടുകളെ വേണ്ടിവന്നൊള്ളു. 42ാം മിനുട്ടില്‍ ഡുഡു ഗോവക്കായി ലീഡുയര്‍ത്തി. ലീയോ മൗറ ബോക്‌സിലേക്ക് നീട്ടി നല്‍കിയ ഒരു ത്രൂബോള്‍ ഒന്ന് ടച്ച് ചെയ്തതിന് ശേഷം വലംകാല്‍ കൊണ്ട് ഡുഡു ഷോട്ടുതിര്‍ത്തപ്പോള്‍ മുംബൈ ഗോളി സുബ്രതോ പോളിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. (സ്‌കോര്‍: 2-0).
രണ്ടാം പകുതിയിലും ഗോവ വ്യക്തമായ മേധാവിത്വം പുലര്‍ത്തി. 52ാം മിനുട്ടില്‍ ഹവോകിപ്പ് രണ്ടാം ഗോളും നേടി ഗോവയുടെ മേധാവിത്ത്വം ഉറപ്പിച്ചു. ജോഫ്രെ ലോബ് ചെയ്തു കൊടുത്ത പന്ത് ഗോളാക്കാന്‍ ഹാവോക്കിപ്പിന് ഒന്നു തൊട്ടുകൊടുത്താല്‍ മാത്രം മതിയായിരുന്നു. (സ്‌കോര്‍: 3-0).
64ാം മിനുട്ടില്‍ ഗോവയുടെ നാലാം ഗോള്‍ ഡുഡു നേടി. 67ാം മിനുട്ടില്‍ ഡുഡു മറ്റൊരു ഗോളും ഒപ്പം ഹാട്രിക്കും നേടി ഗോവയെ മുംബൈയ്ക്ക് ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലെത്തിച്ചു.
അഞ്ച് ഗോളുകളില്‍ നിര്‍ത്താനും ഗോവ തയ്യാറല്ലായിരുന്നു. മുംബൈയുടെ ഗോള മുഖത്തേക്ക് ഇരമ്പിക്കയറിക്കൊണ്ടിരുന്ന ഗോവ ഹാവോകിപ്പിന്റെ ഗോളിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. ഹാവോക്കിപ്പും ഹാട്രിക്ക് നേടിയതോടെ ഡുഡുവിന് ശേഷം അദ്ദേഹത്തെയും കൊച്ച് പിന്‍വലിച്ചു. പക്ഷെ ഇവര്‍ കയറിയതും ഗോവയെ തളര്‍ത്തിയില്ല. ഗോവ തുര്‍ച്ചായായി മുംബൈയുടെ ഗോള്‍മുഖം വിറപ്പിച്ചു കൊണ്ടിരുന്നു. 89ാം മിനുട്ടില്‍ റീനാള്‍ഡോ ഗോവയുടെ ഏഴാം ഗോളും നേടിയതോടെ മുംബൈയുടെ പരാജയം സമ്പൂര്‍ണമായി.
ചിത്രങ്ങള്‍: ഐഎസ്എല്‍ വെബ്‌സൈറ്റ്.
Good luck,perfect article my friend.
Embark on an online odyssey of gaming brilliance. Lucky Cola
I was reading through some of your articles
on this site and I conceive this site is real instructive!
Keep on posting.Blog money