12:24 PM 20/10/2016
എ.എഫ്.സി കപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന നേട്ടവും ഇതോടെ ബംഗളുരു എഫ്.സിക്ക് സ്വന്തമായി
ബംഗളുരു എഫ്.സി ഏഷ്യന്‍ ഫുഡ്ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക്. ബംഗളുരുവില്‍ നടന്ന രണ്ടാം സെമിയില്‍ മലേഷ്യന്‍ ജെ.ഡി.ടി ക്ലബ്ബിനെ തോല്‍പ്പിച്ചാല്‍ ബംഗളുരു എഫ്.സി ഫൈനലില്‍ ഇടം പിടിച്ചത്.
എ.എഫ്.സി കപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന നേട്ടവും ഇതോടെ ബംഗളുരു എഫ്.സിക്ക് സ്വന്തമായി. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ മലേഷ്യ ജെഡിടിയെ ബംഗളുരു എഫ്സി തറ പറ്റിച്ചത്. നേരത്തെ മലേഷ്യയില്‍ നടന്ന ആദ്യ സെമി 1:1 എന്ന നിലയില്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ട ഗോളുകളാണ് ബംഗളുരുവിനെ വിജയത്തിലേക്ക് നയിച്ചത്. യുവാന്‍ അന്റോണിയോ ആയിരുന്നു മൂന്നാമത്തെ ഗോള്‍ നേടിയത്. കളി തുടങ്ങി 11ാം മിനിറ്റല്‍ ഷഫീഖ് റഹിം നേടിയ ഒരു ഗോളില്‍ മലേഷ്യ ജെഡിടിക്ക് തൃപ്തിപ്പെടേണ്ടി വന്നു. ചരിത്ര നേട്ടം സ്വന്തമാക്കിയ ടീമില്‍ റിനോ ആന്റോ, സി.കെ വിനീത് എന്നിങ്ങനെ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. നവംബര്‍ 18നാണ് ഇനി ഫൈനല്‍ മത്സരം.
SHARE ON ADD A COMMENT