ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബാഴ്സയെ തോല്പിച്ചത്.
ന്യൂ കാംപിലേറ്റ നാണം കെട്ട തോല്‍വിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധുരം പ്രതികാരം. ഇരുപത്തിയൊന്നാം മിനിറ്റില്‍ ലിയൊണല്‍ മെസ്സിയുടെ ഗോളിലൂടെ ബാഴ്സ മുന്നിലെത്തി. എന്നാല്‍ ഇല്‍ക്കൈ ഗുണ്ടോഗാന്റെ ഇരട്ട പ്രഹരത്തിന് മുന്നില്‍ മെസ്സിയും കൂട്ടരും പകച്ചു പോയി.
മുപ്പത്തിയൊമ്ബതാം മിനിറ്റില്‍ ആദ്യ ഗോള്‍.
എഴുപത്തിനാലാം മിനിറ്റില്‍ ഗുണ്ടോഗാന്‍ വീണ്ടും വല കുലുക്കിയോടെ പെപ് ഗാര്‍ഡിയോള നിറഞ്ഞ് ചിരിച്ചു. ഇതിനിടയില്‍ അമ്ബത്തിയൊന്നാം മിനിട്ടിലാണ് സിറ്റി ആദ്യമായി ലീഡ് നേടിയത്. ഒമ്ബത് പോയിന്റുള്ള ബാഴ്സ തന്നെയാണ് ഇപ്പോഴും ഗ്രൂപ്പ് സിയില്‍ മുന്നില്‍.
ഗ്രൂപ്പ് ഡിയില്‍ രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്ക് ലെവന്‍ഡോസ്കിയുടെ ഇരട്ടഗോള്‍ മികവില്‍ പി എസ് വി യെ തോല്പിച്ചു.
എ ഗ്രൂപ്പില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ശേഷം ആഴ്സനല്‍ 3-2ന് ലൂഡുഗോററ്റ്സിനെ കീഴക്കി. പി എസ് ജി 2-1ന് ബേസിലിനെയും അത്ലറ്റികോ മാഡ്രിഡ് റോസ്തോവിനെയും തോല്പിച്ചു.