ചിക്കാഗോ കണ്‍വന്‍ഷനു ഫോമാ എമ്പയര്‍ റീജിയന്റെ പിന്‍തുണ

09:00am 25/5/2016
– വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_41634
ന്യൂയോര്‍ക്ക്: ഫോമാ ഇലക്ഷന്‍ ചൂട് കൊടിമ്പിരി കൊണ്ടിരിക്കുമ്പോള്‍, ചിക്കാഗോ കണ്‍വന്‍ഷനു പിന്‍തുണ തേടി സ്ഥാനാര്‍ത്ഥികള്‍, ഫോമാ എമ്പയര്‍ റീജിണില്‍ ഒത്തു കൂടി. യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസില്‍ വച്ചു നടന്ന കൂടിക്കാഴ്ച്ചയില്‍ എമ്പയര്‍ റീജിയനെ പ്രതിനിധീകരിച്ചു വിവിധ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഫോമായുടെ ഉത്ഭവം മുതല്‍ സംഘടനയുടെ ചാലക ശക്തിയായി നിലകൊണ്ട ഒരു റീജിയനാണ് എമ്പയര്‍ റീജിയനാണെന്നത് ശ്രദ്ധേയമാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍, മിഡ് ഹഡ്‌സണ്‍ മലയാളി അസ്സോസിയേഷന്‍, അല്‍ബനി മലയാളി അസ്സോസിയേഷന്‍, കൈരളി ഓഫ് സിറക്രൂസ്, യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍, റോക്ക്‌ലണ്ട് ഓറഞ്ച് മലയാളി അസ്സോസിയേഷന്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലണ്ട് കൗണ്ടി, നവരംഗ് ആര്‍ട്ട്‌സ് ക്ലബ് റോച്ചസ്റ്റര്‍ എന്നീ സംഘടനകളാണ് ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനിലെ അംഗസംഘടനകള്‍.

സംഘടനയുടെ മുതിര്‍ന്ന നേതാക്കളായ ജെ. മാത്യൂസ്, തോമസ് കോശി, ജോണ്‍ സി. വര്‍ഗ്ഗീസ് (സലിം), സണ്ണി പൗലോസ്, ഗോപിനാഥ കുറുപ്പ് , വിജയന്‍ കുറുപ്പ്, തോമസ് മാത്യൂ (അനിയന്‍ യോങ്കേഴ്‌സ്), മാത്യൂ വര്‍ഗ്ഗീസ് (കുഞ്ഞുമോന്‍), ഫിലിപ്പ് ചെറിയാന്‍, റോയ് ചെങ്ങന്നൂര്‍, ജോസഫ് കളപ്പുരയ്ക്കല്‍, സണ്ണി കല്ലൂപ്പാറ തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഫോമാ എമ്പയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍ അദ്ധ്യക്ഷനായിരുന്നു. ഈമലയാളി.കോമിന്റെ പത്രാധിപരായ ജോര്‍ജ് ജോസഫും പരിപാടിയില്‍ പങ്കെടുത്തിരുന്നു.