07:43 pm 11/10/2016
– ജീനോ കോതാലടിയില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്.) സംഘടിപ്പിച്ച യുവജനോത്സവത്തില്‍ നൂറില്‍പ്പരം യുവജനങ്ങള്‍ പങ്കെടുത്തു. ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ട യുവജനോത്സവം ഫാ. ബോബന് വട്ടംപുറത്ത് ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. കെ.സി.എസ്. വൈസ്പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കല്‍, എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡെന്നി പുല്ലാപ്പള്ളില്‍, കമ്മറ്റി അംഗങ്ങളായ ജോബി ഓളിയില്‍, ജോയല്‍ ഇലയ്ക്കാട്ട്, നാഷണല്‍ കൗണ്‍സില്‍ അംഗം ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേല്‍, 2015 കലാതിലകം ഹാനാ ചേലയ്ക്കല്‍, 2015 കലാപ്രതിഭ ക്രിസ്റ്റിന് ചേലയ്ക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.
അനുഷ കുന്നത്തുകിഴക്കേതില്‍ കലാതിലകമായും റ്റോബി കൈതക്കത്തൊട്ടിയില്‍ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. അലക്സ് ജോണ്‍ റ്റോമി ചക്കാലയ്ക്കല്‍, ഡാനിയല്‍ തിരുനെല്ലിപറമ്പില്‍ എന്നിവരെ റൈസിംഗ് സ്റ്റാര്‍സ് ആയും തെരഞ്ഞെടുത്തു. ഒക്ടോബര്‍ 22-ാം തീയതി 6 മണിക്ക് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്ന നേതൃസംഗമത്തില്വെച്ച് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. നവംബര്‍ 19 ന് താഫ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തുന്ന ക്നാനായ നൈറ്റില്‍ കലാതിലകം/കലാപ്രതിഭ വിജയികളെ ആദരിക്കും. കെ.സി.എസ്. യുവജനോത്സവം വന്‍ വിജയമാക്കുവാന്‍ നേതൃത്വം നല്കിയ ഡെന്നി പുല്ലാപ്പള്ളില്‍, ജോബി ഓളിയില്‍, ജോയല്‍ ഇലയ്ക്കാട്ട്, ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരെ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.