ചെന്നൈയ്ക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ചെന്നെയിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ വാഗ്ദാനമായി അമേരിക്ക രംഗത്ത്.

ഇന്ത്യയെ പോലുള്ള ഒരു സുഹൃദ് രാജ്യത്ത് സംഭവിച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു.

ഇന്ത്യ ഗവണ്‍മെന്റുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും മാര്‍ക് അറിയിച്ചു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അമേരിക്കന്‍ പൗരന്മാര്‍ക്കു വെള്ളപ്പൊക്ക കെടുതിയെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയതായും മാര്‍ക് കൂട്ടിച്ചേര്‍ത്തു.