12:35 pm 25/10/2016
കളരിപ്പയറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ ചിത്രം, ചേകവര്‍ ചന്തുവിന്റെ കഥയാണ് പറയുന്നത്
മലയാളത്തിലെ ഇതുവരെ എടുത്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷവുമായി എത്തുന്ന, വീരത്തിന്റെ ടീസര്‍ ഇറങ്ങി. 35 കോടി രൂപയ്ക്ക് തീര്‍ത്ത ചിത്രം ജയരാജാണ് സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തുവരുന്ന ചിത്രം ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും.
ഷേക്സ്പിയറിന്റെ മാക്ബത്തിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണു ഒരുക്കുന്നത്. കളരിപ്പയറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ ചിത്രം, ചേകവര്‍ ചന്തുവിന്റെ കഥയാണ് പറയുന്നത്. മികച്ച ദൃശ്യ വിസ്മയം തന്നെയായിരിക്കും വീരം എന്നാണ് ടീസര്‍നല്‍കുന്ന സൂചന