01:47pm 24/3/2016
ബീജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 19 തൊഴിലാളികള്‍ മരിച്ചു. വടക്കന്‍ ചൈനയിലെ ശാന്ക്‌സി പ്രവിശ്യയിലെ ശൂസു പട്ടണത്തില്‍ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷാന്ക്‌സി ദാതോങ് കോള്‍ മൈന്‍ ഗ്രൂപ്പാണ് ഈ ഖനി നടത്തുന്നത്.
അപകടം നടക്കുന്ന സമയത്ത് 129 പേരായിരുന്നു ഖനിയിലുണ്ടായിരുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 110 പേര്‍ രക്ഷപ്പെട്ടു. വാതക ചോര്‍ച്ചയോ വെള്ളം കയറിയതോ ആയിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തെ ഏറ്റവും അപകടകരമായ സാഹചര്യത്തിലുള്ള ഖനികകളില്‍ പെട്ടതാണ് ചൈനയിലേത്. ഖനികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാറുണ്ടെങ്കിലും അപകടം പതിവാണ്. ഈ മാസം ആദ്യം ജിലിന്‍ പ്രവിശ്യയിലുണ്ടായ കല്‍ക്കരി ഖനി അപകടത്തില്‍ 12 പേര്‍ മരിച്ചിരുന്നു. വാതക ചോര്‍ച്ചയായിരുന്നു അപകട കാരണം.