06:00pm 12/3/2016
ബെയ്ജിങ്: ചൈനീസ് റസ്റ്റോറന്റില്‍ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലെ ഷാന്തോങ് പ്രവിശ്യയിലെ ബര്‍ഗര്‍ ഷോപ്പില്‍ അമ്മയും എട്ടുവയസ്സുകാരിയായ മകളും ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് മുന്‍ വശത്തെ വാതിലും ബൈക്കും തകര്‍ത്ത്.
അതിവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ കുഞ്ഞുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് രണ്ട് ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്.