ജയറാം – ദീപന്‍ കൂട്ടുകെട്ടില്‍ ‘സത്യ’

12:25pm 26/2/2016
download (4)

ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ജയറാം ചിത്രമാണ് ‘സത്യ’. നിഖിതയാണ് നായിക. തമിഴ്താരം നാസര്‍, ബോളിവുഡ് താരം രാഹുല്‍ദേവ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. സുധീര്‍ കരമന, കോട്ടയം നസീര്‍, വിജയരാഘവന്‍, നന്ദുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മനു, ശോഭ മോഹന്‍, മങ്ക മഹേഷ്, വിനോദ്കുമാര്‍ എന്നിവരുമുണ്ട്.

എ കെ സാജന്റേതാണ് തിരക്കഥ. സംഗീതം: ഗോപിസുന്ദര്‍. ഛായാഗ്രഹണം: ഭരണി കെ ധരന്‍. .ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രം നിര്‍മിക്കുന്നത്.