ജെ.എന്‍.യു വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം

1:07pm
17/2/2016
images
ന്യുഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ സുപ്രീം കോടതിയിലും നാടകീയ രംഗങ്ങള്‍. പട്യാല കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. കോടതി മുറിയിലേക്ക് കടന്നുവന്ന ഒരു സംഘം അഭിഭാഷകര്‍ ‘വന്ദേമാതരം’ വിളിച്ചു. ഇവരെ പിന്നീട് സുരക്ഷാജീവനക്കാര്‍ പുറത്താക്കി. ഇതുവരെ കോടതി നടപടികള്‍ തടസ്സപ്പെട്ടു.
കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സുരക്ഷാ പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് വാദിക്കുന്ന അഭിഭാഷകരെയും അഞ്ച് മാധ്യമ പ്രവര്‍ത്തകരെയും ജെ.എന്‍.യുവില്‍ നിന്നുള്ള രണ്ട് പ്രതിനിധികളെയും മാത്രമേ കോടതിമുറിയില്‍ പ്രവേശിപ്പക്കാവൂ. ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കവേയാണ് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചത്.