08:54 AM 26/10/2016
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ഹോസ്റ്റലിൽ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂർ സ്വദേശി ജെ.ആർ. ഫിലമോൻ ചിരു എന്ന വിദ്യാർഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച്ച മുമ്പ് നജീബ് അഹമ്മദ് എന്ന ജെ.എൻ.യുവിലെ ഒന്നാം വർഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിയെ കാണാതായിരുന്നു.