11:18am 23/3/2016
ജോയിച്ചൻ പുതുക്കുളം
അമേരിക്കയിലെ മറ്റു സംഘടനകൾക്ക് മാതൃകയായി കേരളാ ചേംബർ ഓഫ് കൊമേഴ്‌സ് ഓഫ് നോർത്ത് അമേരിക്ക മാറുതായി ഫാ. ഡേവീസ് ചിറമേൽ അഭിപ്രായപ്പെ’ു. ബിസിനസുകാരുടെ കൂട്ടായ്മയായ കെ.സി.സി.എൻ.എയുടെ ഡിർ ബാങ്ക്വറ്റിൽ പ്രത്യേക അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുു ഫാ. ഡേവീസ് ചിറമേൽ. ഇത്രയേറെ ഭംഗിയായും ചി’യായും ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാം എതിന് ഉദാഹരണമാണ് കെ.സി.സി.എൻ.എ ബിസിനസ് മീറ്റ്. ഇരുനൂറിൽപ്പരം ബിസിനസുകാർ പങ്കെടുത്ത നൈറ്റിലെ പ്രത്യേക ആകർഷണം കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനായ ഫാ. ഡേവീസ് ചിറമേലും, 2015 സക്‌സസ് ഫുൾ ബിസിനസ് മാൻ അവാർഡ് നേടിയ രാജി തോമസും ആയിരുു.
വടക്കേ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിും ഒട്ടേറെ പ്രമുഖ മാധ്യമ പ്രവർത്തകരും മറ്റ് സഹോദര ചേംബറുകളുടെ ഭാരവാഹികളും ക്ഷണിതാക്കളായി ബാങ്ക്വറ്റിന് എത്തിച്ചേർിരുു. ‘കെ.സി.സി.എൻ.എ ബിസിനസ് നൈറ്റ്’ മനോഹരവും വിജയകരവുമാക്കിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ വ്യവസായ പ്രമുഖരോടുള്ള നന്ദിയും കടപ്പാടും പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ഡോ. ഗോപിനാഥൻ നായർ, ട്രഷറർ അലക്‌സ് ജോ, ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, ബോർഡ് അംഗങ്ങളായ ദിലീപ് വർഗീസ്, അറ്റോർണി തോമസ് അലൻ, രാജ് ദാനിയേൽ, മധു രാജൻ, ജോ വർഗീസ്, ജിബി തോമസ് എിവർ അറിയിച്ചു.