11:49 am 19/10/2016
അമേരിക്കയില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കഴിവ് തെളിയിച്ചുകൊണ്ട് മലയാളിയായ ജോബിന് പണിക്കര്‍ 2016ലെ ഇമ്മി അവാര്‍ഡിന് അര്‍ഹനായി. ഡബ്ല്യൂ.എഫ്.എ.എഎ.ബി.സി ചാനലില്‍ ന്യൂസ് ആഗറും, റിപ്പോര്‍ട്ടറുമാണ് ജോബിന്. െ്രെപം ടൈം ടെലിവിഷന്‍ അക്കാദമി, നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍, ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷന്‍ മേഖലയില്‍ പ്രഗത്ഭരായ വ്യക്തികള്‍ക്ക് നല്കുന്ന അംഗീകാരമാണ് ഇമ്മി അവാര്‍ഡ്.
കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാന് പണിക്കരുടെയും,ലില്ലി പണിക്കരുടെയും, മകനാണ് ജോബിന്. ഇപ്പോള്‍ ഡാലസില്‍ സ്ഥിരതാമസക്കാരനായ ജോബിന്റെ സഹധര്‍മ്മിണി ജെനി. ജോനാ, സോളമന് എന്നിവര്‍ മക്കളാണ്