ജോസഫ് ഗ്രൂപ്പിലെ ചിലര്‍ ഇടതു മുന്നണിയിലേക്ക് ചായ്യാന്‍ നീക്കങ്ങള്‍ നടത്തുന്നു

12:20pm 26/2/2016
download (3)

തിരുവനന്തപുരം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖരില്‍ ചിലര്‍ ഇടതുമുന്നണിയില്‍ ചേക്കേറാന്‍ നീക്കം നടത്തുന്നു.
ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി.
യുഡിഎഫ് വിട്ടുവന്നാല്‍ നിങ്ങളെ ഘടകകക്ഷിയാക്കാമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് നേതാക്കള്‍ സിപിഎമ്മുമായി . ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇതിനിടെ കേരള കോണ്‍ഗ്രസിലെ ഭിന്നത തണുപ്പിക്കാന്‍ കെ.എം. മാണിയും പി.ജെ. ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും അങ്ങനെ കിട്ടുന്നത് ഇരുവിഭാഗവും പങ്കിട്ടെടുക്കാം എന്നുമായിരുന്നു.