ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുംഫൊക്കാനായുടെ സുഹൃത്തുീ വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു .ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പരിപാടി ഉപരോധിക്കാന്‍ എത്തിയത്.

ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ശ്രീ . ടി .പി .ശ്രീനിവാസന്‍റെ രാഷ്ട്രീയം എന്താണെന്ന്
നമുക്കറിയില്ല .ഇന്ന് എസ്.എഫ് .ഐ .പ്രവര്‍ത്തകര്‍ ആ മനുഷ്യനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് വല്ലാത്ത നടുക്കവും ദുഖവുമാണ് തോന്നിയത് . അദ്ദേഹത്തിന്‍റെ കൊച്ചു മക്കളുടെ പ്രായമുള്ളവരാണ് ആ മനുഷ്യനെ മര്‍ദ്ദിക്കുന്നത് . എന്ത് തെറ്റാണ് ആ മനുഷ്യന്‍ എന്‍റെ പ്രിയപ്പെട്ട അനുജന്മാരോട് ചെയ്തത് ? ഇനി എന്തു തന്നെ ആയിക്കോട്ടെ : ആ മനുഷ്യന്‍റെ പ്രായം എങ്കിലും നിങ്ങള്‍ പരിഗണിക്കെണ്ടിയിരുന്നില്ലേ ? ആശയപരമായും ബൗധികമായും ദരിദ്രരാകുമ്പോള്‍ കായബലം കാട്ടുന്നത് സംസ്ക്കാരമല്ല . നാം ആ അവസ്ഥയില്‍ എത്തപ്പെട്ടിട്ട് കുറെ കാലമായി . കണ്മുന്നില്‍ ഇത്തരം തോന്ന്യവാസങ്ങള്‍ നടക്കുമ്പോള്‍ “അരുത്” എന്ന് പറയാന്‍ നട്ടെല്ലുള്ള നേതാക്കള്‍ ആരുമില്ലേ ഇടതു പക്ഷത്ത് ?എതിരായി ഉയരുന്ന ശബ്ദങ്ങള്‍ അലോസരപ്പെടുത്തുമ്പോള്‍ കൈയ്യൂക്ക് കൊണ്ട് നേരിടാന്‍ ശ്രമിച്ചതിന്റെ പരിണിത ഫലം നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .അഹന്തയും അക്രമവും അഴിമതിയെക്കാള്‍ ജനം വെറുക്കുന്നു എന്ന് തിരിച്ചറിയുക . ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്ന ന്യായീകരണത്തിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല . ഒരു പഴയ ചൊല്ലുണ്ട് , “ഒരു ജനതയ്ക്ക് അവന് അര്‍ഹതപ്പെട്ടത് മാത്രമേ ലഭിക്കൂ “…..

Picture2