ടൈറ്റാനിക്കില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷം വര്‍ഷം മുമ്പ് രൂപംകൊണ്ടത്

09:47am 9/3/2016
images (3)

ലണ്ടന്‍: ടൈറ്റാനിക് മുങ്ങിയിട്ട് നൂറു വര്‍ഷം പിന്നിട്ടുവെങ്കിലും അപകടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇന്നും ഗവേഷണ ലോകം സഞ്ചരിച്ചികൊണ്ടിരിക്കുകയാണ്. ടൈറ്റാനിക്ക് കപ്പലില്‍ ഇടിച്ച മഞ്ഞുമല ഒരു ലക്ഷത്തോളം വര്‍ഷം മുമ്പ് ഉണ്ടായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റാനിക് ഇടിക്കുമ്പോള്‍ സമുദ്രോപരിതലത്തില്‍ നിന്ന് 100 അടിയോളം ഉയരം മഞ്ഞുമലയ്ക്ക് ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
400 മീറ്റര്‍ നീളവും 15 ലക്ഷം ടണ്‍ ഭാരവുമുള്ള മഞ്ഞുമല തെക്കുകിഴക്കന്‍ ഗ്രീന്‍ലാന്റ് തീരത്താണ് രൂപം കൊണ്ടത്. ഈ മഞ്ഞുമല രൂപം കൊണ്ടപ്പോള്‍ 1700 അടി നീളവും 75 ലക്ഷം ടണ്‍ ഭാരവുമുണ്ടായിരുന്നു. ബ്രീട്ടണിലെ ഷെഫീല്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍
ലോകത്തെ പോലും വെല്ലു വിളിച്ചായിരുന്നു ടൈറ്റാനികിന്റെ യാത്ര. ആദ്യത്തെ യാത്രയില്‍ തന്നെ, മഞ്ഞുമലയില്‍ ഇടിച്ച് 1912 ഏപ്രില്‍ 15 ന് മുങ്ങുകയായിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. 1517 പേര്‍ അന്നത്തെ ദുരന്തത്തില്‍ മരിച്ചു.