4/3/2016
ജോയിച്ചന്‍ പുതുക്കുളം
ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയിലെ ഈവര്‍ഷത്തെ കഷ്ടാനുഭവആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുത് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോസ് ഏബ്രഹാം കോനാട്ട് ആണ്.
മാര്‍ച്ച് പതിനെന്നാംതീയതി നാല്‍പ്പതാം വെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ മുതല്‍ മാര്‍ച്ച് ഇരുപത്തേഴാം തീയതി ഈസ്റ്റര്‍ വരെയുള്ള ശുശ്രൂഷകള്‍ക്ക് അച്ചന്‍ നേതൃത്വം നല്‍കും.
ഓര്‍ത്തഡോക്‌സ് സഭയിലെ പൗരസ്ത്യപഠനത്തിന്റെ മുന്‍നിരയിലാണ് കോനാട്ട് അച്ചന്‍. കോട്ടയത്തെ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ ലക്ചററായ കോനാട്ട് അച്ചന്‍ കോയത്തു തയെുള്ള സെന്റ് എഫ്രേം എക്യൂമെനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂ’ിലെ സുറിയാനി അധ്യാപകന്‍ കൂടിയാണ്.
തിയോളജി ഫോര്‍ റിസര്‍ച്ച് ഇന്‍ സിറിയക് ഫാദേഴ്‌സ് എന്ന വിഷയത്തില്‍ കാത്തലിക് യൂണിവേഴ്‌സിറ്റി ബല്‍ജിയത്തില്‍ നിന്നും ഡോക്ടറേറ്റ് നേടി.
തലമുറകളായി കോനാട്ട് അച്ചന്മാര്‍ സഭയുടെ നേതൃനിരയില്‍ അവരോധിക്കപ്പെട്ടിട്ടുണ്ട്. ഈ ശ്രേണിയിലെ ഇപ്പോഴത്തെ കണ്ണിയാണ് ഫാ. ജോസ് കോനാട്ട്.
സഭയുടെ വൈദീക ട്രസ്റ്റി, കാത്തലിക് ചര്‍ച്ച് ജോയിന്റ് കമ്മീഷന്‍ ഫോര്‍ കസള്‍’േഷന്‍ അംഗം, സഭയുടെ അഖില മലങ്കര ശുശ്രൂഷക സംഘം ഉപാധ്യക്ഷന്‍ എീ സ്ഥാനങ്ങളും ഇപ്പോള്‍ വഹിക്കുുണ്ട്.
മാര്‍ച്ച് പതിനേഴാം തീയതിയാണ് അച്ചന്‍ ഡാളസില്‍ എത്തുത്.