ഡോക്ടര്‍ എസ്സ്. പദ്മനാഭപിള്ള ( ആക്രണ്‍, ഒഹായോ) നിര്യാതനായി

11:21am 23/3/2016

ജോയിച്ചന്‍ പുതുക്കുളം
obit_drpadmanabhapillai

ഓഹയോവിലെ ആക്രണില്‍ ഗുഡ് യീയര്‍ ടയര്‍ കമ്പനിയിലെ ഗവേഷണവിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു വിരമിച്ച്ച്ച ശ്രീ എസ്സ്. പദ്മനാഭപിള്ള ( 84) തിരുവനന്തപുരത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2. 30 നു നിര്യാതനായി. അദ്ദേഹം കേരളത്തില്‍ സന്ദര്‍ശത്തിനു പോയതായിരുന്നു. പല സാമുഹ്യചടങ്ങുകളിലും പങ്കെടുത്തിരു പണ്ഡിതനായ അദ്ദേഹത്തിനെ സംസാരിയ്ക്കാന്‍ പലരും ക്ഷണിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യമെു പറയെട്ട , ഹൃദയസംബന്ധമായും മൂത്രാശയമായും ബന്ധപ്പെ’ അസുഖങ്ങള്‍ ബാധിച്ചതിനാല്‍ പി.ആര്‍.എസ്സ് ഹോസ്പിറ്റലിലും കിംസ് ഹാസ്പിറ്റലിലും അദ്ദേഹത്തെ പ്രവേശിപ്പിക്കേണ്ടിവരികയും മൂന്ന് ആഴ്ചയോളം നീണ്ടുനി ചികിത്സയ്ക്ക് ശേഷം അദ്ദേഹം നിത്യനിദ്ര പ്രാപിയ്ക്കുകയും ചെയ്തു.

1963ല്‍ അദ്ദേഹം ഡോക്ടോരെറ്റ് ബിരുദം നേടുവാനായി അമേരിയ്ക്കയില്‍ വു. വെസ്റ്റ് വെര്‍ജിനിയ യുനിവേഴ്‌സിറ്റിയില്‍ നിന്നും അദ്ദേഹം ഡോക്ടറേറ്റ് നേടി. അന്‍പതുകളില്‍ അദ്ദേഹം കൊല്ലത്തെ ശ്രീ നാരായണ കാളേജില് ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്തിരുു. തമിഴ്‌നാട്ടിലെ ഒരു യൂനിവേര്‌സി’ിയിലെ ഫിസിക്‌സ് പ്രൊഫസര്‍ ആയി ജോലിയിരിയ്ക്കവെയാണ് അമേരിയ്ക്കയിലേക്ക് വത്. ഗുഡ് യീയറില്‍ 30 വര്‍ഷത്തോളം അദ്ദേഹം ജോലി ചെയ്തു. ഹിന്ദ്ഉമതഗ്രന്ഥങ്ങളെ പ്പറ്റി അഗാധമായി പഠിച്ചു. അക്രോനിലെയും ക്ലീവ്‌ലാന്റിലേയും ഭാരതീയസമൂഹങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും, പ്രത്യേകിച്ചു ക്ലീവ്‌ലാന്‍ഡ് ത്യഗരാജോത്സവത്തിലും അദ്ദേഹത്തിന്റെ സജീവപങ്കു പ്രകടമായിരുു. ക്ലീവ്‌ലാന്റിലെ ശിവ ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാപനത്തിലും അതിനു ശേഷം അവിടെ നടക്കു പ്രധാനപൂജാപരിപാടികളിലും അദ്ദേഹത്തിന്റെ പങ്ക് പ്രശംസനീയമായിരുന്നു. ധാരാളം ലഘുലേഖകളും പുസ്തകങ്ങളും അദ്ദേഹം രചിച്ചി’ുണ്ട്.

സ്‌നേഹനിധിയായ ഭര്‍ത്താവ്, പിതാവ്, മുത്തച്ഛന്‍ എതിന് പുറമേ സുഹൃത്തുക്കള്‍ക്ക് അദ്ദേഹം പ്രിയങ്കരന്‍ ആയിരുു. ഭാര്യ ചാല മീനാക്ഷി വിലാസത്തു കുടുംബാങ്ങമായ ഗൗരി പിള്ള, മകന്‍ ഡോ.ലക്ഷ്മികുമാര്‍ പിള്ള, മകള്‍ ഡോ. സുബ്ബലക്ഷ്മി, മകന്‍ ഡോ.; മോഹന്‍ വേല്‍ പിള്ള, മരുമക്കള്‍ ഡോ. ഷേരന്‍ പിള്ള, ഡോ. റാം, ഡോ. പ്രിയ പിള്ള .

സംസ്‌കാരം 23 മാര്‍ച്ച് ഉച്ചയ്ക്ക് 2. 30നു ശാന്തികവാടത്തില്‍ വച്ചു നടത്തുു.

പി. എസ്സ്. നായര്‍.അറിയിച്ചതാണിത്.