09:14am 26/10/2016
ഷിക്കഗോ: ഹൈന്ദവ ഐക്യത്തിനും ഭാരതീയ പൈതൃക സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അപവാദ പ്രചാരണങ്ങളില്‍ കെ.എച്ച്.എന്‍.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .ഭാരതീയ പൈതൃക ധര്‍മ പ്രചാരണത്തിനും സംരക്ഷണത്തിനും സമാനതകള്‍ ഇല്ലാത്ത സംഭാവന നല്കിയ വിശിഷ്ട വ്യക്തിത്വം ആയ ശ്രീ ഗോപാലകൃഷ്ണനെ ദീര്‍ഘമായ പ്രഭാഷണ പരമ്പരകളില്‍ ഏതെങ്കിലും ഒരു ഭാഗം അടര്‍ത്തിയെടുത്തു ആക്രമിക്കുന്നത് ഭൂഷണമല്ല .
വിദേശ സര്‍വകലാശാലകളിലും ഐ.ഐ.ടി ഉള്‍പ്പടെ യുള്ള ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ മത സ്ഥാപനങ്ങളിലും വര്‍ഷ ങ്ങളായി ക്ലാസ്സുകള്‍ എടുത്തു ഭാരതീയ അറിവുകളും ശാസ്ത്ര മണ്ഡലത്തിലെ വിജ്ഞാന ശകലങ്ങളും ലളിതമായി പകര്‍ന്ന വ്യക്തിത്വം കൂടിയാണ് ശ്രീ ഗോപാലകൃഷ്ണന്.
അദ്ദേഹത്തിന്റെ വാക്കുകളില്‍ മഹത്തായ ഇന്ത്യന്‍ നിയമ വ്യവസ്ഥക്കു വിരുദ്ധമായ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ബഹുമാനപ്പെട്ട കോടതികള്‍ അത് വിലയിരുത്തട്ടെ .പക്ഷേ അതിന്റെ പേരില്‍ ഒറ്റപ്പെടുത്തി അപവാദ പ്രചാരണം നടത്തു ന്നതിന്റെ പിന്നില്‍ ഹൈന്ദവ നവോത്ഥാനത്തിന് പരിശ്രമിക്കുന്നവര്‍ക്കു നേരെയുള്ള എതിര്‍പ്പായി വിലയിരുത്തേണ്ടി വരും . അനേകം നൂറ്റാണ്ടുകളിലൂടെ ഒരു പാട് മഹാനുഭാവരുടെ സാന്നിദ്ധ്യം കൊണ്ട് അസംഖ്യം ഗ്രന്ഥങ്ങളിലൂടെ അനന്തമായ വിജ്ഞാന സാഗരം ലോക ജനതയ്ക്ക് സമര്‍പ്പിച്ച ഒരു പൈതൃകം കാലാന്തരത്തില്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും അതി ജീവിച്ചു പോരുന്നു .എന്തെന്നാല്‍ അത് കാലത്തിനു മായ്ക്കാനാവാത്ത മനുഷ്യ രാശിയുടെ പുരോഗതിക്കു വെളിച്ചം വീശിയ സനാതനം എന്ന ശിലയില്‍ വിളങ്ങി നില്ക്കുന്നു .
മലയാളികളില്‍ പൈതൃക പഠനവാഞ്ച ഉണ്ടാക്കിയതിലും, പൈതൃകത്തെ കുറിച്ച് അഭിമാനം ഉണ്ടാക്കിയതിലും ഉള്ള ഡോ എന്‍ ഗോപാലകൃഷ്ണന്റെ പങ്കു നിസ്തുലമാണ് .
ഏതെങ്കിലും കോണില്‍ നിന്ന് ദുരുദ്ദേശത്തോടു കൂടി അദ്ദേഹം ഉള്‍പ്പടെയുള്ള ഹൈന്ദവ ധര്‍മ്മത്തിന്റെ പ്രചാരകര്‍ക്ക് എതിരെ ഉണ്ടാകുന്ന ഏതൊരു നീക്കത്തെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കെ എച് എന്‍ എ കുടുംബം ഒറ്റ കെട്ടായി അണി ചേരുമെന്ന് പ്രസിഡന്റ് സുരേന്ദ്രന് നായര്‍ അറിയിച്ചു.