11/10/2016
ബംഗളൂരു: പ്രമുഖ സര്ജന് തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.ഒ.മാമ്മന്‍ (മോഹന്‍ 84) ബെംഗളൂരു വാള്ട്ടന് റോഡ് നമ്പര്‍ 12ലെ വസതിയില്‍ നിര്യാതനായി. നാളെ രാവിലെ 10 മുതല്‍ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കല്‍, മൂന്നിന് ഹൊസൂര്‍ റോഡിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം നാലിന് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്കാരം. മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.സി.മാമ്മന്‍ മാപ്പിളയുടെ പൗത്രനും എംആര്‍എഫ് മുന്‍ ഡയറക്ടര്‍ കെ.എം.ഉമ്മന്റെ പുത്രനുമാണ്.
മാവേലിക്കര ആലിന്റെതെക്കേതില്‍ പരേതനായ ഡോ. എ.ഡി.വര്‍ഗീസിന്റെ മകള്‍ ശാന്തയാണു ഭാര്യ. മക്കള്‍: ഡോ. ഉമ്മന്‍ കെ.മാമ്മന്‍ (യുഎസ്), ജോര്‍ജ് മാമ്മന്‍ (ബിസിനസ്, ചെന്നൈ), ഡോ. അന്ന റഫേല്‍, മറിയ മാമ്മന്‍ (ഇരുവരും ബെംഗളൂരൂ). മരുമക്കള്‍: ആനി മുട്ടത്തോട്ടില്‍, ഡോ. റഫേല്‍ പറമ്പി, അഡ്വ. പി.ബി.അപ്പയ്യ (ഇരുവരും ബെംഗളൂരൂ).
ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍നിന്നു മെഡിക്കല്‍ ബിരുദം എടുത്തശേഷം യുഎസിലെ ബാള്‍ട്ടിമോറില്‍ പ്രാക്ടീസ് ചെയ്തിരുന്നു. കാനഡയില്‍നിന്ന് എഫ്ആര്‍സിഎസ് നേടിയ ശേഷം ബെംഗളൂരു പ്രവര്‍ത്തന കേന്ദ്രമാക്കി. സെന്റ് ജോണ്‍സിലും സെന്റ് ഫിലോമിനാസിലും സെന്റ് മാര്ത്താസിലും പ്രവര്‍ത്തിച്ചിരുന്നു. റിപ്പബ്ളിക് നഴ്സിങ് ഹോം സ്ഥാപക ഉടമയാണ്.