തല്ലി പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കിലെ കളള അക്കൗണ്ടിലൂടെ പ്രണയത്തിലായി

download (1)

3/2/2016

ബരേലി : ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കിലൂടെ ചാറ്റ്‌ചെയ്ത് പ്രണയത്തിലായി. ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം. വേര്‍പിരിഞ്ഞതിനുശേഷം മറ്റൊരു നല്ല ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ഫേസ്ബുക്കില്‍ സജീവമായത്. കള്ളപ്പേരുകളിലാണ് ഇരുവരും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്.
പരസ്പരം അറിയാതെ ഈ ദമ്പതിമാര്‍ സുഹൃത്തുക്കളായി. മൂന്ന് മാസം നീണ്ടുനിന്ന ചാറ്റിങ്ങിനൊടുവില്‍ പരസ്പരം കാണുന്നതിന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. റെസ്‌റ്റോറന്റില്‍ വച്ച് പരസ്പരം കണ്ടപ്പോഴാണ് ഇരുവര്‍ക്കും സത്യം ബോധ്യമായത്. സത്യം ബോധ്യമായതോടെ ഇവര്‍ പരസ്പരം വാഗ്വാദങ്ങളും തര്‍ക്കവുമായി. സംഭവം കൈവിട്ടുപോകുമെന്ന് ബോധ്യമായതോടെ റെസ്‌റ്റോറന്റ് ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചു. പോലിസെത്തി ഇവരെ രണ്ടുപേരെയും കൗണ്‍സിലിങ് സെന്ററില്‍ പ്രവേശിപ്പിച്ചു.
ഫേസ്ബുക്കിലൂടെ പ്രണയത്തിലായ യുവതിയെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടി