09:07 am 13/10/2016
– അനില്‍ മറ്റത്തിക്കുന്നേല്‍
താമ്പാ: താമ്പാ തിരുഹൃദയ ക്നാനായ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 21 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റും, വി. കുര്‍ബ്ബാനയും തുടര്‍ന്ന് ആരാധനയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 22 ഞായറാഴ്ച്ച വൈകുന്നേരം 5.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന കോട്ടയം അതിരൂപതയുടെ വികാര ജനറാള്‍ ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും.
ഫാ. റെനി കട്ടേല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദിക്ഷണവും, കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിലുള്ള കലാ സന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളിന്റെ പ്രധാന ദിവസമായ ഒക്ടോബര്‍ 23 ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് ആഘോഷമായ തിരുനാള്‍ റാസ ഫാ. റെനി കട്ടേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും. തിരുനാള്‍ സന്ദേശം നല്‍കുന്നത് ഫാ. ലല്ലു കൈതാരമായിരിക്കും. തുടര്‍ന്നു ആഘോഷമായ തിരുനാള്‍ പ്രദിക്ഷണവും, പരിശുദ്ധ കുര്‍ബ്ബാനയുടെ വാഴ്വും, സ്നേഹവിരുന്നും നടത്തപ്പെടും. ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ ജിമ്മി കാവില്‍ & ഫാമിലി, സന്തോഷ് പുതിയാകുന്നേല്‍ & ഫാമിലി, രാജീവ് കൂട്ടുങ്കല്‍ & ഫാമിലി, ജിമ്മി കളപ്പുര & ഫാമിലി എന്നിവരാണ്. വികാരി ഫാ. ഡൊമിനിക് മഠത്തില്കളത്തിലിന്റെ നേതൃത്വത്തിലുള്ള ഇടവക നേതൃത്വവും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തിരുനാളിന് നേതൃത്വം നല്‍കും.