തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റില്‍ നിന്നും 18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. തമിഴ്നാട്ടില്‍ നിന്നും പിക്കപ്പ് വാനില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഉത്പന്നങ്ങളാണ് പിടിച്ചത്. 35 ലക്ഷം രൂപ വിലവരുന്ന പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചതെന്ന് എക്സൈസ് അറിയിച്ചു.