01:23pm 02/3/2016
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയിക്കണമെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മുന്നണിയെ മുന്നില്‍ നിന്ന് നയിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവാണ് വി.എസ്. ഇക്കാര്യത്തില്‍ മറ്റ് ഇടതു കക്ഷികളുടെ താത്പര്യം സി.പി.എം മാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതി ഇടതുപക്ഷത്തിനില്ലെന്നും അത്തരത്തിലൊരു കീഴ്വഴക്കം സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.