12:14 PM 20/10/2016
മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പരാതി നല്കി. സിനിമ ഉടന്‍ മിനിസ്ക്രീനിലേക്കെന്ന തരത്തില്‍നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണണെന്നാവശ്യപ്പെട്ടാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
സിനിമ റിലീസിനു മുന്‍പും ശേഷവും തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരാണ് അണിയറ പ്രവര്‍ത്തകരുടെ പരാതി. ബോക്സോഫീസില്‍ വിജയിക്കാത്തതിനാല്‍ തോപ്പില്‍ ജോപ്പന് ഉടന്‍ മിനി സ്ക്രീനിലേക്കെന്നതടക്കം വ്യാപകമായ പ്രചരണങ്ങളാണ് പരാതിക്കാധാരം. ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ശ്രീനിവാസനാണ് നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ പരാതി നല്‍കിയത്.
സിനിമ പ്രേക്ഷകര്ഏറ്റെടത്തിട്ടുണ്ടെന്നും ഇതില്‍ വിറളി പൂണ്ടവരാണ് ബോധപൂര്‍വ്വം സിനിമയെ മോശമായി ചീത്രീകരിക്കുന്നതെന്നും നിര്‍മാതാവ് പറഞ്ഞു. തോപ്പല്‍ ജോപ്പനുള്ള പ്രേക്ഷക പിന്തുണയുടെ തെളിവായി ബോക്സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടും സിനിമയുടെ പിന്നണിക്കാര്‍ നേരത്തെപുറത്തു വിട്ടിരുന്നു.