11:44 am 21/10/2016
ആമിർഖാൻ ചിത്രം ‘ദംഗലി’ന്റെ ട്രൈലർ പുറത്തിറങ്ങി. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ദംഗലിനായി 95 കിലോയാണ് ആമിർ ഭാരം കൂട്ടിയത്. ആമിറിന്റെ തടിയന് ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫൊഗട്ടിന്റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫൊഗട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് ഈ റോളില്‍ അഭിനയിക്കുന്നത്.